Posts

Showing posts with the label Ozhivudivasathe Kali

നിയമങ്ങളില്ലാത്ത കളി; ഒഴിവുദിവസത്തെ കളി. A Game with no rules; Ozhivudivasathe Kali (An Off-day Game) (2015) Malayalam Movie Review and Analysis

ഒരു ഒഴിവുദിവസത്തെ നേരമ്പോക്കായിരുന്നില്ല സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രം. സിനിമ അങ്ങനെയൊരു നേരമ്പോക്കല്ല, ആലോചിച്ചു ചെയ്യേണ്ട ഒരു കാര്യമാണ് എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായവും. ഉണ്ണി ആര്‍-ന്‍റെ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥയാണ് സിനിമയ്ക്ക് ആധാരം. പ്രശസ്ത സംവിധായകന്‍ ആഷിക് അബു ആയിരുന്നു ചിത്രം വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. വെറുതെ ഒരു കഥ പറഞ്ഞ് പോകുക എന്നതിലുപരി സാമൂഹികവും, രാഷ്ട്രീയവും, നാടകീയവുമായ ഒട്ടേറെ കാര്യങ്ങള്‍ ചിത്രം ഇവിടെ പറഞ്ഞ് വയ്ക്കുന്നുണ്ട്‌. പേരില്‍ത്തന്നെ വല്ലാത്തൊരു കൌതുകവും വൈവിധ്യവും ആകാംക്ഷയും ഒളിപ്പിച്ച് വയ്ക്കുന്നുണ്ട് ചിത്രം. അത് പേരില്‍ മാത്രമല്ല പ്രമേയത്തില്‍ ഉടനീളം തുടരുകയും ചെയ്യുന്നു.     ചിത്രം തുടങ്ങുന്നത് ഒരുകൂട്ടം ആളുകള്‍ ഒരു നീര്‍ച്ചാലിനരികെ ഇരുന്ന് തങ്ങളുടെ ഒഴിവുദിനം എങ്ങനെ ചെലവഴിക്കാം എന്ന്‍ ചര്‍ച്ച ചെയ്യുന്നിടത്താണ്. അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ കാഴ്ച്ചയെ തടസ്സപ്പെടുത്തുന്നവണ്ണം സ്ക്രീനില്‍ രണ്ട് ചെറിയ കമ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. ക്യാമറ ഒരല്‍പം പോലും ചലിക്കാതെ ഈ രംഗം നിമിഷങ്...