Posts

Showing posts with the label Aadu

Goat Tales-Some Interesting things about Aadu oru Bheekara Jeevi Aanu (2015) and Aadu 2 Movies.

ആട് കഥകൾ                    പുറത്തിറങ്ങിയത് മുതൽക്ക് ഒരുപാട് ആരാധകവൃന്ദത്തെ സൃഷ്‌ടിച്ച   ചിത്രമാണ് "ആട്  ഒരു ഭീകര ജീവിയാണ്"  എന്ന ചിത്രം. എല്ലാ  പ്രശ്നങ്ങളും മറന്ന്  അൽപ്പനേരം ചിരിക്കാനുള്ള ഒരുപാധി  എന്ന നിലയിൽ ആണ് ഈ ചിത്രം അധികവും സമീപിക്കപ്പെടുന്നത്. എന്നാൽ അതിൽ  നിന്നും  മാറി അൽപ്പം  ചിന്തയ്ക്ക് കൂടി വകനൽകുന്ന സംഗതികളും ഉൾക്കൊള്ളുന്ന ഒരു ചിത്രമാണ്  ആട്. ഇനി  പറയുന്ന  കാര്യങ്ങൾ ചിലപ്പോൾ ഒരു തരത്തിലെ "അതിവായന" ആയി അനുഭവപ്പെട്ടേക്കാം. എങ്കിലും ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന ആശയ സങ്കേതങ്ങൾ ചർച്ചചെയ്യുമ്പോൾ അത്തരത്തിൽ അനുഭവപ്പെട്ടേക്കില്ല  എന്ന് പ്രതീക്ഷിക്കുന്നു.                                               ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആടിൽ നിന്നുതന്നെ തുടങ്ങാം. നിഷ്കളങ്കമായ ഒരു ജീവിയായി കരുതപ്പെടുന്ന ഒന്നാണ്  ആട്. വിശാലമായ ഒരർഥത്തിൽ സ്ത്...