Posts

Showing posts with the label Oridathu film

Matchsticks to Electric Masts - Analysis of Aravindan's film Oridathu (1987)

Image
തീപ്പെട്ടിക്കമ്പ്  മുതൽ വൈദ്യുതിക്കാൽ വരെ   - അരവിന്ദന്റെ ഒരിടത്ത്   (1987) എന്ന ചിത്രത്തിന്റെ വിശകലനം. മലയാള സിനിമ ചരിത്രത്തിലെ  ഒരു സുപ്രധാന ചിത്രമാണ്    ഒരിടത്ത്. വൈദ്യുതിയുടെ രൂപത്തിൽ  എത്തുന്ന  ആധുനികതയുടെ രംഗപ്രവേശമാണ് ചിത്രം  ചർച്ച ചെയ്യുന്നത്. അതിനാൽത്തന്നെ തത്‌ഫലമായി ഉടലെടുക്കുന്ന സാംസ്കാരിക ആഘാതവും ഗുണപരവും പ്രതിലോമപരവുമായ വശങ്ങളും ചിത്രം ആസ്വാദകന് മുൻപിൽ ചർച്ചയ്ക്കായി  അവതരിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വേരുകൾ അത്രയൊന്നും പടർന്നിട്ടില്ലാത്ത ഒരു ഗ്രാമമാണ് ചിത്രത്തിലേത്. ഇത്തരത്തിലുള്ള ഒരിടത്തേക്ക്  വൈദ്യുതിയാണോ പുസ്തകമാണോ ആദ്യം എത്തേണ്ടതെന്ന  സംശയം സ്വാഭാവികമായും സഹൃദയനുണ്ടാകും.  വളരെ പ്രയാസപ്പെട്ട്  പത്രം വായിക്കുന്ന ഗ്രാമീണനും അക്ഷരജ്ഞാനമില്ലാത്ത ഗ്രാമീണരോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന എക്സിക്ക്യൂട്ടിയ്‌വ് എഞ്ചിനീയറും ഈയവസരത്തിൽ ചേർത്തുവായിക്കപ്പെടേണം. തീർത്തും സ്വച്ഛവും സമാധാനപരവുമായി പോയിരുന്ന ഗ്രാമാന്തരീക്ഷത്തിൽ വൈദ്യുതിയുടെ വരവ് ഇടർച്ചക്ക് കാരണമാകുന്നു. ഇതിനെത്തുടർന്ന് ...