Master and Slave; Analysis/Review of Adoor Gopalakrishnan’s movie Vidheyan (1993)
*Adapted from a Novel by Zacharia. വിധേയൻ (1993) Spoiler Alert അടിമയുടെ ദാസ്യവൃത്തിയും ഉടമയുടെ നിഷ്ഠൂരതയും എന്നതിനപ്പുറം മനുഷ്യ ചോദനകളുടേയും പ്രേരണകളുടേയും ഉള്ളിലേക്ക് നടത്തുന്ന ഒരു യാത്രയാണ് വിധേയൻ. മാനസികമായും കായികമായും പട്ടേലരെ അപേക്ഷിച്ച്, കഴിവ് കുറഞ്ഞ, അയാളെ പിന്തുടരുന്ന എതിർ ശക്തിയാണ് തൊമ്മി എന്ന അടിമ. മറുഭാഗത്ത്, പട്ടേലരെന്നാൽ പരുക്കനും ക്രൂരനും ലൈംഗിക ചൂഷകനും ആയ ഒരു മാടമ്പിയാണ്. പരസ്പര വിരുദ്ധമായ ഈ വ്യക്തിത്വ സവിശേഷതകളെ വളരെ ശ്രദ്ധയോടെ സംവിധായകൻ ചിത്രത്തിൽ വിളക്കിച്ചേർത്തിരിക്കുന്നു. അധിക സമയവും പട്ടേലരെ പിന്തുടരുന്ന നന്മയുടെ വെട്ടമായാണ് തൊമ്മി പ്രത്യക്ഷപ്പെടുന്നത്. തന്റെ സഹോദരനെ അന്വേഷിച്ച് എത്തുന്നയാളെ അകാരണമായി പലേട്ടർ ഉപദ്രവിക്കുമ്പോൾ, യജമാനനെ ഉപദേശിച്ചിട്ട് കാര്യമില്ലെന്നറിഞ്ഞിട്ടും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് തൊമ്മി. മറ്റൊരവസരത്തിൽ പട്ടേലർ അമ്പലക്കുളത്തിലെ ദേവന്റെ പൗരന്മാരായി കണക്കാക്കപ്പെടുന്ന മീനുകളെ തോട്ടയിട്ട് പിടിക്കാൻ ശ...