Master and Slave; Analysis/Review of Adoor Gopalakrishnan’s movie Vidheyan (1993)


*Adapted from a Novel by Zacharia.


വിധേയൻ (1993)
Spoiler Alert
           അടിമയുടെ ദാസ്യവൃത്തിയും ഉടമയുടെ നിഷ്ഠൂരതയും എന്നതിനപ്പുറം മനുഷ്യ ചോദനകളുടേയും പ്രേരണകളുടേയും ഉള്ളിലേക്ക് നടത്തുന്ന ഒരു യാത്രയാണ് വിധേയൻ.
            മാനസികമായും കായികമായും പട്ടേലരെ അപേക്ഷിച്ച്, കഴിവ് കുറഞ്ഞ, അയാളെ പിന്തുടരുന്ന എതിർ ശക്തിയാണ് തൊമ്മി എന്ന അടിമ. മറുഭാഗത്ത്, പട്ടേലരെന്നാൽ പരുക്കനും ക്രൂരനും ലൈംഗിക ചൂഷകനും ആയ ഒരു മാടമ്പിയാണ്. പരസ്പര വിരുദ്ധമായ ഈ വ്യക്തിത്വ സവിശേഷതകളെ വളരെ ശ്രദ്ധയോടെ സംവിധായകൻ ചിത്രത്തിൽ വിളക്കിച്ചേർത്തിരിക്കുന്നു.
           അധിക സമയവും പട്ടേലരെ പിന്തുടരുന്ന നന്മയുടെ വെട്ടമായാണ് തൊമ്മി പ്രത്യക്ഷപ്പെടുന്നത്. തന്റെ സഹോദരനെ അന്വേഷിച്ച് എത്തുന്നയാളെ അകാരണമായി പലേട്ടർ ഉപദ്രവിക്കുമ്പോൾ, യജമാനനെ ഉപദേശിച്ചിട്ട് കാര്യമില്ലെന്നറിഞ്ഞിട്ടും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് തൊമ്മി. മറ്റൊരവസരത്തിൽ പട്ടേലർ അമ്പലക്കുളത്തിലെ ദേവന്റെ പൗരന്മാരായി കണക്കാക്കപ്പെടുന്ന മീനുകളെ തോട്ടയിട്ട് പിടിക്കാൻ ശ്രമിക്കുമ്പോഴും തൊമ്മി തനിക്കാവുന്ന വിധത്തിൽ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ പട്ടേലരുടെ ഭാര്യയായ സരോജ അക്കയെ കൊല്ലുന്നതിലുള്ള തന്റെ വിയോജിപ്പും തൊമ്മി പ്രകടിപ്പിക്കുന്നുണ്ട്. തനിക്കാവും വിധം ഇക്കാര്യങ്ങളിലെ അധാർമികതയെക്കുറിച്ച്‌ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന തൊമ്മിയെ പക്ഷെ വളരെ ക്രൂരമായി നിശ്ശബ്ദമാക്കുവാനാണ് പട്ടേലർ ശ്രമിക്കാറുള്ളത്. എന്നിരുന്നാലും പരസ്പരം ഏതോ ഒരളവിൽ അവർ തമ്മിലൊരു സ്നേഹ ബന്ധം നിലനിന്നിരുന്നു എന്നത് തീർച്ചയാണ്. സരോജയെ സംബന്ധിച്ചിടത്തോളം അന്യനെങ്കിലും സ്നേഹസമ്പന്നനായ ഒരു ഉത്തമ ഭർത്താവായിരുന്നു തൊമ്മി. മറിച്ച്‌ തൊമ്മിയെ സംബന്ധിച്ചിടത്തോളം തന്റെ അമ്മയെപ്പോലെ ആയിരുന്നു അവർ.
                           
           തൊമ്മി പങ്കാളിയായ പട്ടേലരുടെ ദുഷ്ചെയ്തികളെല്ലാം നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഇവയെല്ലാം പരിണമിച്ചത് തൊമ്മിക്ക് കാര്യമായ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും പട്ടേലരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായും എന്നാൽ തൊമ്മിയുടെ ആന്തരിക ആഗ്രഹങ്ങൾക്ക് അനുകൂലവുമായി ആയിരുന്നു എന്ന് കാണാം. ഇക്കാരണത്താൽ തന്നെയാണ് അമ്പലക്കുളത്തിലെ മീനുകളെ പിടിക്കാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും പട്ടേലർക്ക് സാധ്യമാകാതിരുന്നത്.
ഇതുകൊണ്ട് തന്നെയാണ് ആദ്യവട്ടം സരോജ അക്കയെ കൊല്ലാനായി തോക്കെടുത്ത പട്ടേലർക്ക് ഉന്നം പിഴച്ചതും. ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത് വളരെ വിചിത്രമാണെങ്കിലും തൊമ്മിക്ക് നന്മയുടെ ഒരു അവബോധതലം ഉണ്ട് എന്നതാണ്‌. മാത്രവുമല്ല അഭൗമികമായൊരു രീതിയിൽ പട്ടേലരുടെ ദുഷിച്ച തീരുമാനങ്ങളെ വഴി തിരിച്ച് വിടാനുള്ള ഒരു കഴിവും ഈ അവബോധ തലത്തിനുണ്ട് എന്നതും ശ്രദ്ധേയമാണ്.
          "ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കും" എന്ന പിടിവാശിയോടുള്ള പട്ടേലരുടെതന്നെ സംഭാഷണ ശകലത്തിൽ നിന്നാകണം പട്ടേലരെക്കുറിച്ചുള്ള ചർച്ച ആരംഭിക്കേണ്ടത്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നത് എന്നതിന് ഒരു കൃത്യമായ വിശദീകരണം ചിത്രം നൽകുന്നില്ലെങ്കിലും അദ്ദേഹം തനിക്കുള്ളിൽ എന്നും ഒരു ആന്തരിക ന്യായാധിപനെ സൂക്ഷിച്ചിരുന്നു എന്നും ഇത് പ്രകാരമാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നതിനും നിരവധി തെളിവുകൾ ഉണ്ട്.
           സരോജയെന്ന നിരപരാധിയും സ്നേഹസമ്പന്നയുമായിരുന്ന തന്റെ ഭാര്യയെ കൊന്നതിന് ശേഷം പിടികൊടുക്കുന്നതിന് പകരം ഒളിവിൽ പാർക്കാൻ തീരുമാനിക്കുന്ന പട്ടേലർ യഥാർഥത്തിൽ മുൻപ് സൂചിപ്പിച്ച ആ ആന്തരിക ന്യായാധിപനിൽ നിന്നാണ് ഈ സംഭവത്തിന് ശേഷം ഒളിക്കാൻ ശ്രമിക്കുന്നത്. താനായിരുന്നു കൊലയാളി എന്ന് മരണത്തിന് തൊട്ടു മുമ്പ് സരോജ മനസ്സിലാക്കിയിരുന്നോ എന്ന സംശയമാണ് പട്ടേലരുടെ ഈ പ്രവൃത്തിക്ക് ആധാരം. കുറ്റം കണ്ടെത്തിയതിലുള്ള ഖേദത്തേക്കാളധികം നന്മയുടെ മകുടോദാഹരണമായ വ്യക്തിയുമായുള്ള (സരോജ) ഏറ്റുമുട്ടലും അനിവാര്യമായ കീഴടങ്ങലും ആണ് ഇവിടെ സംഭവിക്കുന്നത്.എന്നാൽ മറ്റെല്ലാ അവസരങ്ങളിലും പട്ടേലരിലെ ആന്തരിക ന്യായാധിപൻ അയാളുടെ ദുഷ്ചെയ്തികളെ കുറ്റപ്പെടുത്തുക അല്ലായിരുന്നു ചെയ്തത്, മറിച്ച് ഒരു വ്യക്തിക്ക് സമൂഹവും പ്രകൃതിയും കൂടി കൽപ്പിച്ച് നൽകിയിരുന്ന അധികാരവും അവകാശങ്ങളും അതിന്റെ എല്ലാത്തരം പൂർണതയിലും ആസ്വദിക്കേണ്ടതായാണ് ആ ന്യായാധിപൻ കണ്ടത്.
           "ഏമാന്റെ" എല്ലാ ഉത്തരവുകളും നിവൃത്തികേടുകൊണ്ടും നിസ്സഹായത കൊണ്ടും അനുസരിച്ചിരുന്ന തൊമ്മിക്ക് പക്ഷെ തന്റെ യജമാനിലെ അന്യായ വശത്തെക്കുറിച്ചും അധാർമികതയെക്കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നു. മുകളിൽ സൂചിപ്പിച്ച ഇക്കാര്യങ്ങളാലും പൂർണ വളർച്ചയെത്താത്ത ധാർമിക അംശത്തിനാലുമാണ് തന്റെ യജമാനനെ കൊല്ലാനുള്ള ശ്രമത്തിന് അയാൾ പിന്തുണയേകുന്നത്. എന്നിരുന്നാലും അയാൾ തന്റെ യജമാനനെ സ്നേഹിച്ചിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിലേക്കാണെങ്കിലും "അങ്ങു തന്നെയാണോ ഏമാനെ ഈ കിടക്കുന്നത്" എന്ന് പറഞ്ഞു കൊണ്ട് കരച്ചിലോടുകൂടിത്തന്നെ തൊമ്മി ഓടി അകലുന്നത്.

           എത്ര തന്നെ പറഞ്ഞു കഴിഞ്ഞു എന്നാകിലും ഇനിയും എന്തൊക്കെയോ ബാക്കിയുണ്ട് എന്ന തോന്നലാണ് വിധേയനെ കുറിച്ച് സംസാരിക്കുമ്പോഴെപ്പോഴും ബാക്കിയാകുക. അടൂർ സാറും മമ്മൂട്ടി എന്ന മഹാ നടനും, എം. ആർ ഗോപകുമാറും സക്കറിയയും ഒരുമിച്ച് നമുക്ക് സമ്മാനിച്ച അതി മനോഹരമായൊരു ചിത്രം.. മനസ്സിലേക്കു വരാൻ വാക്കുകളിനിയും ബാക്കി...

English Version
Apart from the tyranny of a master and obedience of a slave, the film opens windows for other discussions also. Thommy, basically a weak person both in the physical and psychological sense, if not always but at times is portrayed as the opposite force following his master (for reasons of making a living and in fear of the consequences that might arise from not obeying the master). Patterlar is portrayed as a very rude, cruel, sexually obsessed landlord. These contradictory demeanor of the two have been successfully incorporated into the film. 

For most of the time Thommy acts as a moral light or conscience of Pattelar; Thommy tries to reason Pattelar when he kicks a person for no obvious reasons who came there to search his brother. Another time he (Thommy) tells that it will not be good to catch the fish of the pond near to the temple, who are seen as the citizens of the local deity. Thommy also shows his lack of interest in killing Saroja Akka, wife of Pattelar who treated him (Thommy) like a mother and who saw him as a dutiful husband who loves his wife Omana very deeply. To her, Thommy acted almost like a surrogate husband. It can be said that it is Thommy's inner wish that the fish of the pond should not be killed which made all thottas that were thrown to the pond left unsuccessful. And it is also his wish not to see Saroja Akka as dead that Pattelar missed his aim while trying to kill her. We see occasions in which Thommy had to be part of Pattelar's evil plans always ends in vain. This might be because Thommy always had a very strange moral conscience that operated in a very different level, in a way that could actually reverse Pattelar's evil plans. 

When we come to Pattelar, we see him saying "I'll live the way I feel like." Though reasons for why Pattelar acts in this unacceptable manner is not dealt very deeply in the movie, we can deduce that Pattlar always held an inner judge within his consciousness. This can be brought into light on his worries after killing his wife which forced him to think could she have guessed who the killer was, i.e, Pattelar. This is what forces Pattelar to abandon the idea to go to the Police to surrender. It is at this point Pattelar feels for the first time in his life that he did something really wrong which makes him a decision to hide instead. In all other times it can be said that Pattelar did not feel guilty of what he was doing. Because in all those moments his consciousness could not see him as a culprit but as someone who was successful in fulfilling all he wanted and someone who made full opportunities of a life which gave him full rein. Though Thommy obeyed his master every time he was given an order, he always knew that his master was wrong and immoral. This is what supported him in finding nothing wrong in helping to kill his master (Though it was a failure). But we cannot overlook Thommy's concern for his master. He loved his master for sure. If he did not, he would not have been able to cry saying '...is this really thou who has fallen!..". Finally when Thommy leaves his dead master to freedom, he was proving himself that he always stood in the righteous path.
-Anjoe Paul-

Comments