തീപ്പെട്ടിക്കമ്പ് മുതൽ വൈദ്യുതിക്കാൽ വരെ - അരവിന്ദന്റെ ഒരിടത്ത് (1987) എന്ന ചിത്രത്തിന്റെ വിശകലനം.
മലയാള സിനിമ ചരിത്രത്തിലെ ഒരു സുപ്രധാന ചിത്രമാണ് ഒരിടത്ത്. വൈദ്യുതിയുടെ രൂപത്തിൽ എത്തുന്ന ആധുനികതയുടെ രംഗപ്രവേശമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതിനാൽത്തന്നെ തത്‌ഫലമായി ഉടലെടുക്കുന്ന സാംസ്കാരിക ആഘാതവും ഗുണപരവും പ്രതിലോമപരവുമായ വശങ്ങളും ചിത്രം ആസ്വാദകന് മുൻപിൽ ചർച്ചയ്ക്കായി അവതരിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ വേരുകൾ അത്രയൊന്നും പടർന്നിട്ടില്ലാത്ത ഒരു ഗ്രാമമാണ് ചിത്രത്തിലേത്. ഇത്തരത്തിലുള്ള ഒരിടത്തേക്ക് വൈദ്യുതിയാണോ പുസ്തകമാണോ ആദ്യം എത്തേണ്ടതെന്ന സംശയം സ്വാഭാവികമായും സഹൃദയനുണ്ടാകും. വളരെ പ്രയാസപ്പെട്ട് പത്രം വായിക്കുന്ന ഗ്രാമീണനും അക്ഷരജ്ഞാനമില്ലാത്ത ഗ്രാമീണരോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന എക്സിക്ക്യൂട്ടിയ്‌വ് എഞ്ചിനീയറും ഈയവസരത്തിൽ ചേർത്തുവായിക്കപ്പെടേണം. തീർത്തും സ്വച്ഛവും സമാധാനപരവുമായി പോയിരുന്ന ഗ്രാമാന്തരീക്ഷത്തിൽ വൈദ്യുതിയുടെ വരവ് ഇടർച്ചക്ക് കാരണമാകുന്നു. ഇതിനെത്തുടർന്ന് പൊതുവായതും സ്വകാര്യമായതുമായ താല്പര്യങ്ങൾ ജനങ്ങൾക്കിടയിലുണ്ടാകുകയും അത് അവരിൽ വൈദ്യുതിയെ സ്വാഗതം ചെയ്യുന്നവരും അല്ലാത്തവരും എന്ന യാഥാസ്ഥിതിക-ഉത്പതിഷ്ണു വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നു.
ചിത്രത്തിൽ പലയിടത്തായി പ്രത്യക്ഷപ്പെടുന്ന വിളക്കുമരം പഴയ കാലത്തേയും അത് ഉൾക്കൊണ്ടിരുന്ന മൂല്യങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. വൈദ്യുതിയുടെ വരവോടെ പ്രസക്തി നഷ്ട്ടപ്പെട്ട ഈ വിളക്കുമരത്തിന്റെ അപ്രത്യക്ഷമാകൽ സൂചിപ്പിക്കുന്നത് ആധുനികതയുടെയും അതിന്റെ പരിഷ്കാരങ്ങളുടെയും കടന്നുകയറ്റം എങ്ങനെ ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു എന്നതാണ്.
ജാതീയമായ ഉയർച്ചതാഴ്ച്ചകൾ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ചർച്ചാ സങ്കേതമാണ്. വൈദ്യുതിയുടെ വരവോടെ സംഭവിക്കുന്ന അനർത്ഥങ്ങളെല്ലാംതന്നെ ബാധിക്കുന്നത് കീഴ്ജാതിയിൽപ്പെട്ടവരെയാണെന്നത് ശ്രദ്ധേയമാണ്.
വൈദ്യുതി എന്ന ആധുനികതയുടെ ഉത്പന്നം ജനങ്ങൾക്കിടയിലേക്ക് അതുവരെ ഇല്ലാതിരുന്ന ശുചിത്വ-ആരോഗ്യ വിചാരങ്ങളെ ഉണർത്തിവിടുന്നു . ഈയവസരത്തിലാണ് വ്യാജനെങ്കിലും ഒരു ഭിഷഗ്വരൻ ആ ഗ്രാമത്തിലെത്തുന്നതും ഗ്രാമീണ ജനത മുമ്പെങ്ങും ഇല്ലാത്തവണ്ണം അയാളെ കാണാനായി തിരക്കുകൂട്ടുന്നതും. (75 വയസായ ഒരു വൃദ്ധ തന്റെ ആരോഗ്യക്കുറവിനെക്കുറിച്ച് പരാതിപ്പെടുന്ന രസകരമായ ഒരു രംഗം ഈയവസരത്തിൽ പ്രത്യക്ഷപ്പെടുന്നു.)
ചിത്രം ചർച്ച ചെയ്യുന്ന മറ്റു കാര്യങ്ങളിൽ ഏറെ പ്രസക്തിയുള്ളതാണ് അന്ധവിശ്വാസങ്ങൾക്ക് ജനങ്ങളുടെ മേലുള്ള സ്വാധീനവും അല്പജ്ഞാനത്തിന്റെ അപാകതകളും. മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങിയതും മനുഷ്യജീവൻ പൊലിഞ്ഞതും എല്ലാക്കാലവും സംഭവിച്ചിരുന്നതാണ്. പക്ഷെ അപ്പോഴൊന്നും തേടിയിരുന്നിട്ടില്ലാത്ത കാരണത്തെയും കുറ്റവാളിയെയും ഇന്ന് ജനങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നുണ്ട്. എന്നാൽ , അത് അവയ്‌ക്കൊന്നിനും കാരണമാകാത്ത വൈദ്യുതി ആണെന്ന് മാത്രം. ജോസിന്റേതുപോലുള്ള ചെറു തലമുറയും ഇക്കാര്യത്തിൽ പുറകിലല്ല. അയാൾ ഉൾക്കൊള്ളുന്ന ആ സമൂഹം നോവലുകളുടെ മായികലോകത്ത് ജീവിക്കാനാണ് ഇഷ്ട്ടപ്പെടുന്നത്. ഇവിടെയും യുക്തി പണയം വെയ്ക്കപ്പെടുകയാണ്.
ചിത്രത്തിൽ ഇടയ്ക്കിടെയായി പ്രത്യക്ഷപ്പെടുന്ന വൃദ്ധനായ ഒരു അജ്ഞാതവ്യക്തിത്വമുണ്ട്. പഴയകാലത്തിന്റെ പ്രതീകമെന്നോ പഴയകാലത്തിന്റെ പ്രേതമെന്നോ വിളിക്കാവുന്ന ഈ വ്യക്തിക്ക് തന്റെ ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. അയാളുടെ അലച്ചിൽ സൂചിപ്പിക്കുന്നത് മറ്റെന്താകാനാണ്?
വൈദ്യുതിയുടെ വരവിനേത്തുടർന്ന് നടക്കുന്ന എല്ലാ നല്ലതും ചീത്തതുമായ കാര്യങ്ങൾക്കും വൈദ്യുതിയുമായി ചില ബന്ധമുണ്ട്. അതിലൊന്നാണ് ഭാവനാലോകത്ത് ജീവിച്ചിരുന്ന ജോസ് വിദ്യാഭ്യാസത്തിനായി അന്യദേശത്തേക്ക് പോകാൻ എടുത്ത തീരുമാനം.
ആധുനികത ഒരു ഗ്രാമത്തെ അതിന്റെ തനത് സ്വത്വത്തിന് എന്ത് കോട്ടം വരുത്തി എന്ന് ചർച്ച ചെയ്യുന്നതിനേക്കാൾ, അല്പസ്വല്പം പ്രയാസങ്ങൾ നേരിട്ടെങ്കിൽകൂടിയും, എങ്ങനെ ഉപയോഗവും ഉപഭോഗവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി എന്ന സങ്കേതം, ഒരു സാധാരണ പ്രദേശത്തെ ഉയർത്തിക്കൊണ്ടുവന്നു എന്ന് ചർച്ചചെയ്യണം എന്നാകും സംവിധായകൻ കരുതിയിരിക്കുക. അതിനാൽത്തന്നെ ആശങ്കയേക്കാൾ പ്രതീക്ഷയ്ക്കാണ് ഈ മനോഹര ചിത്രം പ്രാധാന്യം നൽകുന്നത്.
-ആൻജോ-
-ആൻജോ-
One can unequivocally say that this is a class film in the history
of Malayalam Cinema. It talks about the arrival of modernization in a typical
rural setting of early Kerala in the form of electricity. The entire film thus
focuses on the cultural shock and the positive as well as the negative changes
brought by it.
In the film we often see a lamppost that stands as a recurring
motif to suggest the fading of great heritages. The movie portrays all kinds of
impoverishment that prevailed in Kerala in her early days. The executive engineer’s
speech in English to an uneducated group of villagers shows how boastful
early educated men were. Many of the youth represent joblessness. It is the
subservience of the low class people to the high class people that is shown in
a greater degree throughout the film, even as that of a man like the supervisor. In a village where
everything went smooth the arrival of electricity causes discord.
Thus the contrast between the public and private interests begin.
Other important issues that are included in the film are superstitions and an
immediate need for further advancements in the lives of people. Throughout the movie,
there is an unknown witness who is unable associate with the changes happening
in the village. Advancements increases day by day after the arrival of electricity,
which includes a doctor’s arrival in the village. He comes and people start to consult
him for no reason. (A 75 year old woman complaints of her poor health, truly a
sarcastic incident of what happens when advancements in a foreign culture
happens for the first time).
Mood of the film shifts when
people try to associate everything with electricity as problems caused by it. Birds
and animals die that aggravate peoples’ attitude of finding faults with electricity. However, what we see later is people who supported and who did not
support electricity gets benefit from the same. It is interesting to note that
the young generation of Jose the girl are not concerned about education but are
lost in a world of fantasies of weeklies. It is very interesting to note that
all good and bad things happen after the arrival of electricity has some
connection with it, like Jose's decision to go for higher education and the
misfortunate deaths of some of the villagers are examples for that. The person
who tries to read newspaper with much effort suggest that education has only
begun to visit them.
It is interesting to note that many incidents following the arrival
of electricity are wrongly associated to it, though it is not the direct result
of the incidents. The creator of the movie gives each character in the movie utmost care. Every one of them can be taken as a type peculiar to that era. The director
might wanted to tell how despite the initial problems caused by electricity it
is widely used today, giving man immeasurable fortunes with day by day its use
and need increases in the same level as the benefits from it also increases.
Comments
Post a Comment