നിയമങ്ങളില്ലാത്ത കളി; ഒഴിവുദിവസത്തെ കളി. A Game with no rules; Ozhivudivasathe Kali (An Off-day Game) (2015) Malayalam Movie Review and Analysis


ഒരു ഒഴിവുദിവസത്തെ നേരമ്പോക്കായിരുന്നില്ല സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രം. സിനിമ അങ്ങനെയൊരു നേരമ്പോക്കല്ല, ആലോചിച്ചു ചെയ്യേണ്ട ഒരു കാര്യമാണ് എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായവും. ഉണ്ണി ആര്‍-ന്‍റെ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥയാണ് സിനിമയ്ക്ക് ആധാരം. പ്രശസ്ത സംവിധായകന്‍ ആഷിക് അബു ആയിരുന്നു ചിത്രം വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്.

വെറുതെ ഒരു കഥ പറഞ്ഞ് പോകുക എന്നതിലുപരി സാമൂഹികവും, രാഷ്ട്രീയവും, നാടകീയവുമായ ഒട്ടേറെ കാര്യങ്ങള്‍ ചിത്രം ഇവിടെ പറഞ്ഞ് വയ്ക്കുന്നുണ്ട്‌. പേരില്‍ത്തന്നെ വല്ലാത്തൊരു കൌതുകവും വൈവിധ്യവും ആകാംക്ഷയും ഒളിപ്പിച്ച് വയ്ക്കുന്നുണ്ട് ചിത്രം. അത് പേരില്‍ മാത്രമല്ല പ്രമേയത്തില്‍ ഉടനീളം തുടരുകയും ചെയ്യുന്നു.




    ചിത്രം തുടങ്ങുന്നത് ഒരുകൂട്ടം ആളുകള്‍ ഒരു നീര്‍ച്ചാലിനരികെ ഇരുന്ന് തങ്ങളുടെ ഒഴിവുദിനം എങ്ങനെ ചെലവഴിക്കാം എന്ന്‍ ചര്‍ച്ച ചെയ്യുന്നിടത്താണ്. അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ കാഴ്ച്ചയെ തടസ്സപ്പെടുത്തുന്നവണ്ണം സ്ക്രീനില്‍ രണ്ട് ചെറിയ കമ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. ക്യാമറ ഒരല്‍പം പോലും ചലിക്കാതെ ഈ രംഗം നിമിഷങ്ങളോളം ഇങ്ങനെ തന്നെ തുടരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തില്‍ ക്രമീകരിച്ച ഈ തടസ്സം, ചിത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഒരു തരത്തില്‍ ഒളിഞ്ഞുനോട്ടം (ഒരുപാട് നോട്ടങ്ങളില്‍ പ്രധാനപ്പെട്ടത്)-ത്തിന്‍റെ പ്രതീതി രൂപപ്പെടുത്തുകയാണ് ഇവിടെ. ക്യാമറ പ്രേക്ഷകരെ പോലെ തന്നെ ഒരു സാക്ഷിയായി മാറുന്നു എന്ന സൂചന ആണ് ഇവിടെ ലഭിക്കുന്നത്.

                ഒടുവില്‍ അവര്‍ എത്തിച്ചേരുന്നത് വരുന്ന ഇലക്ഷന്‍ ഒഴിവുദിനത്തില്‍ സ്വച്ഛവും സുന്ദരവും ആയ ഒരിടത്തിരുന്ന് മദ്യപിച്ചുല്ലസിക്കുക എന്ന തീരുമാനത്തിലാണ്.

    ഇനി ഈ കൂട്ടത്തിലെ ആളുകളെ പരിചയപ്പെടാം. സമൂഹത്തിലെ എല്ലാ ശ്രേണിയിലും, ജാതിയിലും ഉള്ള ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഓരോരുത്തര്‍ വീതം ഈ കൂട്ടത്തിലുണ്ട്. മദ്യം ഇക്കാര്യത്തില്‍ ഏവരെയും ഒന്നിപ്പിച്ചിരിക്കുന്നു. ഈ കൂട്ടത്തിന്‍റെ ഒത്തുചേരലിന്‍റെ പ്രധാന ഉദ്ദേശ്യം മദ്യത്തിന്‍റെ ഉന്മാദാവസ്ഥയില്‍ സ്വയം മറക്കുക എന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ മദ്യം ഒരു സംയോജകമാണ്. എന്നാല്‍ അധികം താമസിയാതെ തന്നെ തമ്മില്‍ ഇടര്‍ച്ച വരുത്തുന്ന ഒന്നായി അത് മാറുന്നതും നമുക്ക് കാണാം.

    ഒഴിവുദിവസം ചെലവഴിക്കാനായി അവര്‍ തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം എന്നത് അതിന്‍റെ തന്നെ വന്യതകൊണ്ടും വശ്യചാരുതകൊണ്ടും അനുഗ്രഹിക്കപ്പെട്ട ഒരിടമാണ്. പ്രകൃതിയുടെ കൃത്യമായ ഇടപെടലോ അതോ പ്രകൃതി തന്നെ അവരുടെ മദ്യോന്മാദത്തില്‍ പങ്കുചേരാന്‍ തയ്യാറെടുത്തിരിക്കുകയാണോ എന്ന് സംശയം തോന്നും വിധത്തിലാണ് ഈ രംഗം ആവിഷ്കരിച്ചിട്ടുള്ളത്. അടുത്തതായി കാണാനാവുക നിശ്ചലമായ ഒരു ജലാശയവും അതില്‍ തലകീഴായി പൊങ്ങിക്കിടക്കുന്ന ഒരു ബോട്ടുമാണ്. ചിത്രം ഇനി കടന്നുപോകുന്ന കഥാംശങ്ങളുടെ ഒരു ചുരുക്കെഴുത്തെന്ന രീതിയിലുള്ള പ്രതീകങ്ങളായാണ് ഇവ അനുഭവപ്പെട്ടത്. ബോട്ട് ലഹരിയുടെ ഉന്മാദാവസ്ഥയെ കുറിക്കുമ്പോള്‍ നിശ്ചലജലം അതിനെ പിന്തുടരുന്ന മരണത്തെ കുറിക്കുന്നു.




    പ്രകൃതിയുമായി ചിത്രം പുലര്‍ത്തുന്ന അഭേദ്യമായ ബന്ധം എടുത്തുപറയേണ്ടതു തന്നെയാണ്. ചിത്രത്തിലുടനീളം പ്രകൃതിയെന്ന സര്‍വ സാക്ഷിയെ കഥാപാത്ര പ്രാധാന്യത്തോടെ തന്നെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. പ്രകൃതിയെന്ന ഈ സാക്ഷിയുടെ ഉപകരണമാവുകയാണ് ക്യാമറക്കണ്ണുകള്‍.

ലഹരിയുടെ മൂടുപടത്തില്‍ തന്നെ ഉള്ള സംഘം അല്‍പ്പവും താമസിയാതെ തന്നെ അടുത്തുള്ള ജലാശയത്തിലെ കുളി കഴിഞ്ഞ് ഒരു ചക്ക വെട്ടിയിറക്കാന്‍ തുടങ്ങുന്നു. പഴുത്തതെന്ന ധാരണയില്‍ പറിച്ച ചക്ക പാകമല്ല എന്ന്‍ കണ്ട് അവര്‍ അത് ചക്കപ്പുഴുക്കാക്കാന്‍ തുടങ്ങുന്നു. മദ്യോന്മാദത്തില്‍ ചെയ്യുന്ന ഒരു കാര്യം എന്നതിനാല്‍ അതിന്‍റെ യുക്തി ഇവിടെ പ്രസക്തമല്ല. അങ്ങനെ അര്‍ദ്ധബോധാവസ്ഥയില്‍ ചെയ്യുന്ന ഒരു കാര്യം ആണെങ്കിലും അതിന് നിയോഗിക്കപ്പെടുന്ന വ്യക്തി ആരാണ് എന്ന്‍ ശ്രദ്ധിക്കുന്നത് പ്രസക്തമാണ്. ഈ കൂട്ടത്തിലെ തന്നെ താഴ്ന്ന ജാതി എന്ന്‍ കരുതപ്പെടുന്ന വ്യക്തിയാണ് ചക്കവെട്ടിയിറക്കാനായി വളരെ സ്വാഭാവികമായും നിയോഗിക്കപ്പെടുന്നത്. നിസ്സാരമെങ്കിലും തീര്‍ത്തും ക്ലേശകരമെന്നു തോന്നിക്കും വിധമുള്ള ഈ പ്രവൃത്തി, മേല്‍ ജാതി എന്ന്‍ സ്വയം അവകാശപ്പെടുന്ന വ്യക്തികളുടെ ഉപബോധമനസ്സിലെ ജാതി സങ്കല്‍പ്പങ്ങളെ വെളിച്ചത്തേക്ക് കൊണ്ടുവരുന്നു.

സംഘം താമസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് ഫോറെസ്റ്റ് റസ്റ്റ്‌ ഹൌസ് എന്ന് തോന്നുന്ന വിധത്തിലുള്ള ഒരു കെട്ടിടമാണ്. അവിടെ അവര്‍ക്ക് ഒരു വാച്ചറും ഉണ്ട്. എന്നാല്‍ സംഘത്തിന്‍റെ ആദ്യ ഒത്തുചേരലില്‍ തന്നെയുള്ള മദ്യസേവയില്‍ മദോന്മാത്തനായ ഇയാള്‍ പിന്നീട് ചിത്രം അവസാനിക്കുന്നത് വരെ സ്വബോധം തിരിച്ചു പിടിക്കുന്നില്ല. ജീവനും മരണത്തിനും ഇടയ്ക്കുള്ള ഒരു പ്രത്യേക അവസ്ഥയില്‍ കൊണ്ടെത്തിക്കുവാന്‍ മദ്യത്തിനുള്ള കഴിവിന് ഇവിടെ ഊന്നല്‍ നല്‍കുന്നു. അന്യഥാ, ജീവനുള്ളപ്പോള്‍ തന്നെ മരിച്ച ഒരു വ്യക്തിയാക്കി മദ്യം ചിലരെ മാറ്റുന്നു.

ആ ഒഴിവുദിവസത്തെ ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി അവര്‍ ഒരു സ്ത്രീയെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളേയും അവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളേയും അവതരിപ്പിക്കാനായി കഥാകൃത്ത്‌ മനപ്പൂര്‍വമായി തെരഞ്ഞെടുത്ത ഒരു കഥാപാത്രമാകാം ഇവര്‍. മദ്യപ സംഘത്തിന്‍റെ ശല്യപ്പെടുത്തലുകള്‍ക്ക് വിധേയയാകുന്ന ഇവര്‍ ആദ്യം വാക്കുകൊണ്ടും പിന്നീട് കത്തികൊണ്ടും മറുപടി പറയാന്‍ ശ്രമിക്കുന്നതാണ് നാം കാണുന്നത്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇവര്‍ നല്‍കുന്ന മറുപടിയും ശ്രദ്ധേയമാണ്; “അതൊക്കെ ആണുങ്ങളുടെ കളിയല്ലേ സാറേ...”. സ്ത്രീകള്‍ ഒന്നടങ്കം രാഷ്ട്രീയ ബോധാമുള്ളവരല്ല എന്നല്ല, മറിച്ച് ഭൂരിപക്ഷം സ്ത്രീകളും ഇത്തരം ചിന്താഗതി സൂക്ഷിക്കുന്നുണ്ട്, അല്ലെങ്കില്‍ അങ്ങനെ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട് എന്ന സൂചനയാണ് ഇവിടെ ലഭിക്കുന്നത്.

പിന്നീട് ഉള്ള കൌതുകകരമായ കാഴ്ച്ച മദ്യത്തിന്‍റെ ഭിന്ന വശങ്ങളെക്കുറിച്ച് ആണ്. ഇടര്‍ച്ചകളുടെ ജനനി ആയി മാറുകയാണ് ലഹരി ഇവിടെ. ഇടതടവില്ലാതെയുള്ള മദ്യസേവയില്‍ സ്ത്രീകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും അവര്‍ക്കിടയില്‍ ഉടലെടുക്കുന്നുണ്ട്. ഒരാളുടെ അഭിപ്രായത്തില്‍ സ്ത്രീ മാനസികമായും, ശാരീരികമായും, ലൈംഗികമായും കീഴ്പ്പെടുത്തപ്പെടെണ്ടവളാണ്. മറ്റൊരാളുടെ അഭിപ്രായത്തില്‍ ഒരു സ്ത്രീ പുരുഷന്‍റെ ലൈംഗിക സമീപനങ്ങളെ സ്വാഗതം ചെയ്യുന്നില്ല എന്നു കണ്ടാല്‍ അവരെ അവരുടെ പാട്ടിന് വിട്ടേക്കണം എന്നാണ്. ഈ രണ്ടവസരങ്ങളിലും സ്ത്രീകളുടെ ലൈംഗികതലം മാത്രമാണ് ചര്‍ച്ചചെയ്യപ്പെടുന്നുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധയില്‍ വരേണ്ട കാര്യമാണ്. പിന്നീട് ഈ ചര്‍ച്ച വഴിമാറി ഒറ്റപ്പെടുത്തലുകളിലേക്കും കാപട്യത്തിലേക്കും വഴുതിമാറുന്നത് നമുക്ക് കാണാം.


ഒരു വ്യക്തിയില്‍ സാധാരണയായി വെളിപ്പെടാത്ത വ്യക്തിപരവും യുക്തിപരവും ആയ സങ്കല്‍പ്പങ്ങളെ ലഹരി എങ്ങനെ പുറത്തെത്തിക്കുന്നു എന്ന്‍ ചിത്രം കൃത്യമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ വ്യത്യസ്ത സങ്കല്‍പ്പങ്ങള്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു; എന്താണോ അവരെ ഒന്നിപ്പിച്ചത് അത് തന്നെ (ലഹരി) അവരെ പിരിക്കുന്നതിനും കാരണമാകുന്നു. സ്വാഭാവിക സമൂഹത്തെ അതിശയിപ്പിക്കുന്ന തരത്തില്‍ ലഹരി അതിന്‍റെ ആവശ്യങ്ങള്‍ക്കായി സൃഷ്ടിക്കുന്ന ഒരു താല്‍കാലിക സമൂഹവും അതിനെ ചുറ്റിപ്പറ്റിയുള്ള മായികലോകവും ഈയവസരത്തില്‍ നമ്മുടെ ചിന്തയില്‍ വരേണ്ടതാണ്. ഈ താല്‍ക്കാലിക സമൂഹം യഥാര്‍ഥ സമൂഹത്തിന്‍റെ അപചയങ്ങളെ ചെറുക്കുന്നുണ്ടെങ്കിലും (ജാതി, സമ്പത്ത് എന്നിവ, (മദ്യപ സംഘത്തിലെ വ്യത്യസ്ഥ വിഭാഗത്തില്‍പ്പെടുന്ന വ്യക്തികള്‍ ഇത് പ്രതിനിധാനം ചെയ്യുന്നു)) അല്പ്പായുസ്സായ ഈ താല്‍ക്കാലിക സമൂഹം അതിന്‍റെ ലക്ഷ്യപൂര്‍ത്തീകരണത്തെ തുടര്‍ന്ന് സ്വാഭാവികമായും ഇല്ലാതാകുന്നു.

ചലന വിധേയമല്ലാത്ത ഭക്ഷ്യവസ്തുവില്‍ നിന്ന് ചലിക്കുന്ന ഭക്ഷ്യവസ്തുവിലേക്ക് സംഘം മാറുന്നതാണ് നമുക്ക് പിന്നീട് കാണാന്‍ സാധിക്കുന്നത്. ഒരു കോഴിയാണ് ഇപ്രാവശ്യം അവര്‍ക്കിടയില്‍ പ്രശ്നമായി മാറുന്നത്. ആര് അതിനെ കൊല്ലും എന്നതായിരുന്നു പിന്നീടുള്ള ചര്‍ച്ച. ആരുംതന്നെ അതിനു തയ്യാറാകുന്നില്ല. എല്ലാകാര്യങ്ങളിലെയും അവസാന ആശ്രയമായ താഴ്ന്ന ജാതിയില്‍പ്പെടുന്ന ദാസന്‍റെ ചുമലില്‍ തന്നെയാണ് അതും ചെന്നെത്തുന്നത്. ദാസന്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ മേല്‍ജാതിയിലുള്ളവരുടെ ദാസ്യപ്പണി ചെയ്യുന്ന ആള്‍ എന്ന നിലയ്ക്ക് ആകാം ആ കഥാപാത്രത്തിന് ദാസന്‍ എന്ന പേര് തന്നെ നല്‍കിയത്. ആ പേരില്‍ത്തന്നെ അയാള്‍ താഴ്ന്നജാതിക്കാരനാണെന്ന് മുദ്രകുത്തപ്പെടുകയാണ്. അല്‍പ്പം നീരസത്തോടെയാണെങ്കിലും ദാസന്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു. കോഴിയാണെങ്കിലും കൊല്ലുക എന്ന പ്രവൃത്തി ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടോ, മറ്റേതെങ്കിലും തരത്തില്‍ അതിനെ കൊല്ലാന്‍ തന്‍റെ ഉള്ളിലുള്ള മദ്യം സമ്മതിക്കാത്തതിനാലോ എന്തോ അയാള്‍ അതിനെ കഴുത്തില്‍ കയര്‍ കുരുക്കി തൂക്കിക്കൊല്ലാനാണ് തീരുമാനിക്കുന്നത്. തൂക്കിക്കൊല്ലപ്പെടുന്ന തന്‍റെ വര്‍ഗത്തിലെ ആദ്യത്തെ ജീവിയാകണം അത്. ഈ സമയം ക്യാമറ നിശ്ചലമായ ജലത്തിലേക്ക് തിരിയുകയാണ്. ഒപ്പം മരണത്തോട് മല്ലിടുന്ന ആ ജീവിയുടെ ചിറകിട്ടടിക്കുന്ന ശബ്ദവും കേള്‍ക്കാം.

അല്‍പ്പം മുന്‍പ് അഭിപ്രായവ്യത്യാസത്താല്‍ തെറ്റിപ്പോകാന്‍ തയ്യാറെടുത്ത വ്യക്തിയില്‍ നിന്നാണ് ഇടവേളയ്ക്ക് ശേഷം ചിത്രം ആരംഭിക്കുന്നത്. അയാള്‍ പോകാന്‍ ഉറച്ചുതന്നെ നില്‍ക്കുമ്പോള്‍ ആണ് നമ്പൂതിരി എന്ന സംഘത്തിലെ കഥാപാത്രം മദ്യം സംഘടിപ്പിച്ചുകൊണ്ട് എത്തുന്നത്. പിന്നീട് ആ വ്യക്തി അവിടെ നിന്ന് പോയോ ഇല്ലയോ എന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. മദ്യപ സംഘം അതിന്‍റെ ലീലകള്‍ തുടരുക തന്നെയാണ്. ഇക്കൂട്ടത്തില്‍ തന്നെയുള്ള ദാസന്‍ ഈ ബഹളങ്ങല്‍ക്കിടയിലും ഇലക്ഷന്‍ വാര്‍ത്ത ശ്രദ്ധിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. തന്നെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ആദ്യമായി ഇപ്രാവശ്യം രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. താന്‍ പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്‍റെ ദുര്‍ബലമായ രാഷ്ട്രീയ സ്വാധീനത്തിന് എന്തെങ്കിലും മാറ്റം വരുമോ എന്ന ആകാംക്ഷയാകാം ദാസന്. തങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്നതാകാം മറ്റുള്ളവരുടെ ആകാംക്ഷയില്ലായ്മയുടെ കാരണവും.

ഈ അവസരത്തില്‍ ആരോ ഒരാള്‍ ജാതി രാഷ്ട്രീയത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ സംസാരിച്ചു തുടങ്ങുന്നു. തന്‍റെ വര്‍ഗബോധം ഉണര്‍ത്തിവിടപ്പെട്ട അവസരത്തില്‍ ദാസന്‍ വല്ലാതെ അസ്വസ്ഥനാകുന്നതും അതെത്തുടര്‍ന്ന്‍ വളരെ ദാര്‍ശനികവും ദു:ഖപൂരിതവുമായ രീതിയില്‍ താന്‍ നേരിട്ട അവഗണനയും എതിര്‍പ്പും പറയാന്‍ ശ്രമിക്കുന്നതുമാണ് പിന്നീട് നാം കാണുന്നത്. എന്നാല്‍ ഇതിലൊന്നും തെല്ലും താല്‍പര്യം ഇല്ലെന്ന വിധത്തില്‍ സംഘത്തിലെ മറ്റംഗങ്ങള്‍ മുറിക്ക് വെളിയിലേക്ക് നീങ്ങുന്നു. ഈയവസരത്തില്‍ സംഘത്തിന്‍റെ മൂഡ്‌ ചേഞ്ച്‌-നു വേണ്ടി ഒരാള്‍ ഒരു കളിയുമായി പ്രവേശിക്കുന്നു. എല്ലാവര്‍ക്കും സുപരിചിതമായ കടലാസ് തുണ്ടുകള്‍ കൊണ്ടുള്ള കള്ളനും പോലീസും കളി തന്നെ. കളി ഇങ്ങനെ ആണ്: രാജാവ്, മന്ത്രി, പോലീസ്, കള്ളന്‍ എന്നീ പേരില്‍ കടലാസ് തുണ്ടുകള്‍ ഇടും. അതില്‍ പോലീസിന്‍റെ തുണ്ട് ലഭിക്കുന്ന ആള്‍ കള്ളനെ കണ്ടു പിടിക്കണം. തെറ്റായാണ് കണ്ടെത്തുന്നതെങ്കില്‍ അയാള്‍ മറ്റുള്ളവര്‍ പറയുന്ന ശിക്ഷ ഏല്‍ക്കണം. മദ്യത്തിനു പുറത്തുള്ള മറ്റൊരു ചെഷ്ട്ട എന്നതിനപ്പുറം ഇപ്പോള്‍ ഇക്കാര്യത്തിന് ഇവരെ സംബന്ധിച്ചിടത്തോളം വ്യക്തമായ ഒരു വ്യാഖ്യാനമില്ല.

കളി തുടരുന്നു. കളിയില്‍ ആകെ 4 പേര്‍ക്കെ പങ്കെടുക്കാന്‍ കഴിയൂ എന്നതിനാല്‍ നമ്പൂതിരി എന്ന്‍ വിളിക്കപ്പെടുന്ന ആള്‍ ന്യായാധിപസ്ഥാനം ഏറ്റെടുക്കുന്നു. എന്തുകൊണ്ട് നമ്പൂതിരിക്ക് ന്യായാധിപ സ്ഥാനം നല്‍കി എന്ന്‍ ചോദിച്ചാല്‍ നിയമത്തിന്‍റെ കടിഞ്ഞാണ്‍ എന്നും ഉന്നത കുല ജാതരുടെ കയ്യില്‍ തന്നെയാണല്ലോ എന്നതല്ലാതെ മറ്റൊരു മറുപടിയും ഇല്ല.

ന്യായാധിപ സ്ഥാനം കൂടെ വന്നുകഴിഞ്ഞപ്പോള്‍ കേവലം ഒരു കളി എന്ന നിലയില്‍ നിന്ന്‍ ഉയര്‍ന്ന്‍ നിയമ-രാഷ്ട്രീയ സംവിധാനങ്ങളുടെ ഒരു വിമര്‍ശനം എന്ന തലത്തിലേക്ക് എത്തുന്നു. പോലീസിനായി തെരഞ്ഞെടുക്കപ്പെട്ട ആള്‍ കള്ളനെ ഊഹിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നു. ഓരോ പ്രാവശ്യവും തെറ്റുകള്‍ വരുമ്പോഴും ദേഹോപദ്രവം എന്ന മറ്റുള്ളവരുടെ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ അയാള്‍ പണം നല്‍കുന്നു. അതിനിടയില്‍ ഇത് നിയമ വ്യവസ്ഥയില്‍ അനുവദനീയമാണ് എന്ന രീതിയില്‍ ഒരു കമന്‍റും പാസാക്കുന്നുണ്ട്. അഴിമതിയില്‍ മുങ്ങിയ നിയമ വ്യവസ്ഥയെ നിശിതമായി വിമര്‍ശിക്കുകയാണ് ഇവിടെ. പിന്നീടങ്ങോട്ട് അയാള്‍ക്ക് ഏറെ പണം നഷ്ട്ടമാകുന്നു. എന്നാല്‍ ഒരു ദേഹശിക്ഷയെക്കാള്‍ സൗകര്യമായി വലുതെങ്കിലും പണം നല്‍കുന്നതാണ് അഭികാമ്യം എന്ന് അയാള്‍ കരുതുന്നു.

മദ്യത്തിന്‍റെ സ്വാധീനത്തില്‍ യുക്തിയെ മറികടക്കുന്ന കേവല ശാരീരികതെയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്. ഒടുവില്‍ അയാള്‍ കള്ളനെ കണ്ടെത്തുകയാണ്. ഇനി ശിക്ഷാവിധി ആണ്. എന്ത് ശിക്ഷ നല്‍കണം എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒറ്റ ഉത്തരമേ ഉള്ളൂ: “മരണശിക്ഷ”. തമാശയെന്നോ മദ്യോന്മാടത്തിനിടയ്ക്കുള്ള ആനന്ദവേളയെന്നോ ഉള്ള മട്ടിലാണ് ഇക്കാര്യങ്ങള്‍ നടന്നുപോകുന്നത്. ഇവരില്‍ ഒരാള്‍ മാത്രം അപ്രയോജനപരമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് കള്ളനായി കണ്ടെത്തപ്പെട്ട ദാസനാണ്‌. എങ്കില്‍പ്പോലും ഒന്ന്‍ ഫലപ്രദമായി പ്രതിരോധിക്കാനോ ഒച്ചയുയര്‍ത്താനോ ദാസന് സാധിക്കുന്നില്ല. അയാളില്‍ നിന്ന് ആകെ പുറപ്പെടുന്നത് നമുക്ക് ഇതിനകം പരിചയം ഉണ്ടാകാനിടയുള്ള ഒരു ജീവിയുടെ അവ്യക്തമായ ശബ്ദം മാത്രമാണ്.

ഒരു കളിയുടെ ഭാഗമെന്ന നിലയ്ക്ക് തന്നെ ശിക്ഷാവിധി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് മറ്റ് അംഗങ്ങള്‍. ഈയവസരം ക്യാമറക്കണ്ണുകള്‍ ദീര്‍ഘ നേരത്തെ നിശ്ചലത മതിയാക്കിക്കൊണ്ട് ആ രമ്യഹര്‍മ്യത്തിന്‍റെ ഇടനാഴികളില്‍ കൂടി തിരിച്ച് നടക്കാന്‍ ഒരുങ്ങുകയാണ്; ഒരു തരത്തില്‍ ആത്മാവിന്‍റെ പിന്‍വാങ്ങല്‍ പോലെ.
ഒടുവിലത് എത്തിച്ചേരുന്നത് അല്പ്പനിമിഷം മുന്‍പ് തൂക്കിലേറ്റപ്പെട്ട ആ വ്യക്തിയുടെ അടുത്തേക്കാണ്. നമ്മള്‍ കാണുന്ന അവസാന രംഗം മുന്‍പ് കാണിച്ച അതേ നിശ്ചല ജലത്തിന്‍റെതാണ്. ചെവിയോര്‍ക്കുകയാണെങ്കില്‍ ഒരു ജീവി തന്‍റെ ജീവനായിട്ടടിക്കുന്ന ചിറകടിയൊച്ചയും കേള്‍ക്കാം.

ഒഴിവുദിവസത്തെ കളി എന്ന ഈ ചിത്രം ഒരുപാട് സവിശേഷതകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം തന്നെ ആണ്. ഒരു നിയതമായ തിരക്കഥ ഇല്ലാത്ത കഥാ-കഥന രീതി മദ്യപാനികളുടെ സ്വാഭാവ സവിശേഷതകള്‍ സ്വാംശീകരിക്കാന്‍ സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ദീര്‍ഘനേരമുള്ള ഷോട്ടുകളും ചിത്രത്തിനായി കണ്ടെത്തിയ പശ്ചാത്തലവും. ഇവയും ചിത്രത്തിന്‍റെ അകക്കാമ്പിന്‍റെ ഗൌരവവും പരിഗണിചിട്ടെന്നവണ്ണം തന്നെ 46-ആമത് മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.


കലാമൂല്യമുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങള്‍ ഇനിയും ഉയര്‍ന്നു വരുന്നതിന് ഉണ്ണി ആര്‍-ന്‍റെ കഥയെ അടിസ്ഥാനമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രചോദനം ആകും എന്ന കാര്യത്തില്‍ സംശയമില്ല.

English Version.

The movie starts from a scene where a group of people gather around a shallow and plan how they will be spending the coming off-day. Our view is obstructed by two small twigs and this shot continues for minutes with no practical movement. This block and difficulty in seeing completely what happens is central to the film. It is like the camera with the audience is spying them or trying to overhear them, something that should only reside among themselves. Their plan is about boozing up the coming day in a quieter place with no disturbance despite the fact that the general election to the state assembly is on its way.




The group comprises people from all ages and all social divisions. There are representatives from the higher stratum of social ladder, from the lower stratum and also those who are in between them. It is evident that their group is formed on the basis of liquor and that liquor sets no difference between people on their social status. In this regard it is a unifier. However we will soon discover the role of liquor as a discord generator.

           The place they have decided to spend off the day is blessed for its enigmatic side and natural appeal. It is as if the nature herself conspires with the drunk to fly off in their fantasies. We see a capsized boat in the lake symbolizing a state the group will soon be in. The boat and the still water are two important stages in the life of an alcoholic; inebriety and death.
Nature sometimes becomes the sole observer of their acts, like the omniscient God (Camera takes us so).
          An act they all set out to do just after taking a bath in the lake is the cutting of a jackfruit that they thought was ripe but found not. Previous to this scene we have seen that they already had arranged a man to help them with the place and a woman to cook food items (touchings in the local slang), especially chicken and tapioca. However what we see is that after they got the jackfruit, they are canceling their earlier plan and asking the woman to stop preparing the tapioca porridge but to prepare jackfruit. The language and way of talking tell us that they have had their earlier share of liquor. And with this thing (Jackfruit) we understand how fickle these people are and how senseless they really are. In fact the group have bordered the line between sanity and insanity. Nobody talks sense here. Nothing makes sense here.
             A helper they had arranged (a forest watchman or so) gets drunk with them and loses consciousness. He stays like that until the movie ends; like half dead and half alive. It is like one is dead but one is still alive; another state that liquor creates. The movie touches issues like security of women and role of women in the political system of the country.
           The woman, Geeta is marked by two of the men. They try to make sexual advancements toward her. However the woman knowing the danger fights back quickly; once with retorts and another time with a sickle. Earlier when someone brought her attention to politics, she replied “isn’t that men’s game sir?.
Interestingly the flip side of liquor (discord generator) starts from an interesting scene where two among them (of course drunk) start talking about women. One holds onto the view that women should be subjugated physically and sexually. While the other holds that women should be let alone if they do not seem like enjoying men’s sexual advancements. The two touch on personal issues where the one tease another on his lack of manliness and the other on his hypocritical stance on women when it touches his family (especially his wife).



What liquor brings out here is the hidden workings (mostly philosophical and theoretical) of one’s mind. At this point they begin to talk about one another’s professional life and personal life. Bias and hypocrisy that they had previously suppressed easily come out with the help of liquor. It creates discord in the group. The differences of opinion leads one person to make the decision to quit the group. However a person (Dasan) (who will soon become a scapegoat, though he himself is not without blemishes) tries to reconcile him. Sooner the other two who crossed their words with the man also come and try to reconcile him. Reason for their desperate tries is needless to be discussed since it is easy to understand how quickly liquor erases memories (here, discords) and how drunkenness sometimes allows a flash of sense though we cannot tell when.

From the non-animated eatable Jackfruit which they somehow conquer (cutting the jackfruit itself is a heavy task for them now) they begin to move onto hen; animated eatable. The problem is that nobody is willing to kill the hen. The responsibility is shifted from one person to another where it finally reaches the shoulder of Dasan, the youngest in their group who is also a lower caste.
Dasan is also not willing to kill it. However as it is presently on his shoulder he has to do something. He decides to hang the hen! The hen is hanged and the camera moves onto an unmoving water body; symbolic of life and death. We also hear the dying hen’s flutter.

After the interval despite the heavy rain they continue their desperate attempt to reconcile the man who is still trying to leave. Nobody can stop him and no amount of consolation is going to get him back. At this moment Namboothiri, another character who was off to get the liquor despite it is a dry day returns. He has somehow secured it. The man who was not willing to change his mind about staying, starts to show a change in tone. The rest is needless to be discussed I think.

The boozing up party continues as it always have. The youngest among them, Dasan is interested in politics also. Amid these commotions he finds time to switch on the TV to check the latest election news. The party he supports is said to make a change in this election. At this moment one among them touches the issue of caste politics. The young man who is a lower caste gets disturbed, the only one among them who can be said to have some sense among the senseless others. His age and the insecure political stance of his community will be the reason why he is still interested in politics while the others are not.

The black consciousness that is touched on by one among them disturbs the man very much. He stands up and starts talking in English about having to live a life of black in a philosophical way. Others leave him at this point, evident that they do not want to hear his sad sagas and to lose the good mood of a beautiful day dedicated only for inebriation. The four lean on exactly the same way on a rail outside the hall while Dasan ,on the table they were sitting.



To change the mood of the group one among them comes up with a game in which 4 lots namely on King, Minister, Police and Thief is to be cast for everyone. The man who gets the lot of police has to find the thief. If it goes wrong he must accept whatever punishment the others suggest. The play starts. Namboothiri becomes the judge as only 4 persons can actively take part in the game. Why Namboothiri willingly takes the role of judge without compulsion is a clever inclusion in the movie to suggest that law is in the hands of the powerful. With the role of judge the play becomes not just a play for fun but a representation of a corrupted political system. Game continues and the man who got the lot of police makes mistakes in correctly predicting the thief. He incurs punishments of hit. However at this point where he will suffer anything other than the latter, trades it for 500 rupees. While giving the money he opines that it is accepted in democracy; a sharp attack on corruption in the judicial system. He makes the mistake again and loses another 300 rupees as a compensation for his mistake. (Of course everything is over liquor). 800 rupees is nothing before him now compared to a hit. At this point the man behaves like a child. Only his biology works here, no reason.

He finally finds the thief (after going wrong for all possible times) and the group decides to give the thief a punishment of death by hanging. They all do it in a funny manner where everyone is sure and agrees (except the one selected for hanging, (he is Dasan)) that this is just a play. However the process of execution continues. Dasan cannot actually move or make decent cries as he is drunk. The only sound that comes from him is an indistinct long noise of some creature. The group carries on the sentence where the sentence is still part of a game. The camera pans back through the rooms and reaches a body of man who is just hanged. It is interesting to note that he was the one who took the initiative to reconcile the group and agreed to kill the hen for the group. The final image is of the same water-body where we can still hear the fluttering of the hen. In order to capture the behavior of drunkards who have no pattern of behavior formal scripting was avoided and this adds to the perfect side of this movie alongside numerous plays with the camera and sound.

Ozhivudivasathe Kali (An Off-day Game) is a bold attempt that reminds us of the new wave movement in Malayalam Cinema of the 70’s and 80’s, prospered by Aravindan, John Abraham, Adoor and the like. It is therefore a reminder about taking and appreciating films standing on the background of art and literature.






-Anjoe Paul-

Comments